ആധുനികാനന്തര തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ കഥാകൃത്തുക്കളില്‍ ഒരാളാണ് വി.ആര്‍.സുധീഷ്. എഴുത്തില്‍ നാല് പതിറ്റാണ്ടിന്റെ യൗവ്വനം അദ്ദേഹത്തിനുണ്ട്. കഥകളും നിരൂപണങ്ങളുമായി മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ച വി.ആര്‍.സുധീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പുലി. ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളാണ് പുലി എന്ന സമാഹാരത്തില്‍ ഉള്ളത്. വേദനകളും വേര്‍പാടും പാഴിലകള്‍ പോലെ ഘനീഭവിച്ചു കിടക്കുന്ന പാഴ്കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളി മുഴക്കം ഈ കഥകളില്‍ കേള്‍ക്കാം. വായനസമൂഹം ഏറെ ചര്‍ച്ച ചെയ്ത പുലി, പകതമ, രാജശലഭം, രണ്ട് പെണ്‍കുട്ടികള്‍ […]
The post വി.ആര്‍.സുധീഷിന്റെ ‘പുലി’ ഇറങ്ങി appeared first on DC Books.