മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയാതെ പിടിച്ചു നിര്‍ത്തുന്നതിനാണ് വെള്ളമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തിയത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയാണ്. സുപ്രീംകോടതി വിധിപ്രകാരമുള്ള പരമാവധി ജലനിരപ്പായ 142 അടിയിലെത്തിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഒഴുകിയെത്തുന്ന വൈഗാ ഡാമില്‍ സംഭരണ ശേഷിയുടെ പകുതി മാത്രമേ വെള്ളമുള്ളൂ. എന്നിട്ടും ജലം കൊണ്ടുപോകാന്‍ തമിഴ്നാട് തയ്യാറാവുന്നില്ല. ജലനിരപ്പ് […]
The post മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു appeared first on DC Books.