മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇതോടെ ജാഗ്രതാ നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു കേരളത്തിനു തമിഴ്നാട് കത്തു നല്കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയത്.രാത്രിപെയ്ത കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് മണിക്കൂറുകള്‍ക്കകം ഉയര്‍ന്നത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജലനിരപ്പ് 142 അടിയിലെത്തുന്നത്. ഇതോടെ തമിഴ്നാട് അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. സെക്കന്‍ഡില്‍ 1400 ഘനയടിയാണ് ഡാമിലേക്കുള്ള വെള്ളമൊഴുക്ക്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും […]
The post മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി appeared first on DC Books.