സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര തൃശൂര്‍ നെടുമ്പാള്‍ തൊഴുക്കാട്ടു വീട്ടില്‍ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനായി 1944 നവംബര്‍ 23ന് ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്.എന്‍.എം. കോളജില്‍ ഊര്‍ജതന്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. 2000 ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണസമിതി കണ്‍വീനര്‍, യൂറീക്ക പത്രാധിപര്‍, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓര്‍ഡിനേറ്റര്‍, കാന്‍ഫെഡ് തൃശൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി […]
The post കേശവന്‍ വെള്ളിക്കുളങ്ങരയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.