കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് രോഗകാരണം. മൃഗസംരക്ഷണ വകുപ്പാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ടു ആഴ്ചയ്ക്കിടെ വ്യാപകമായി താറാവുകള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. പതിനായിരത്തിലധികം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. ചത്ത താറാവുകളെ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മരണ കാരണം എന്താണെന്ന് കണ്ടെത്താനായിരുന്നില്ല. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ പക്ഷിപ്പനിയെ […]
The post കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു appeared first on DC Books.