കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഭരണനിപുണതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും തേജോരൂപമായിരിക്കുമ്പോഴും അടിയന്തരാവസ്ഥക്കാലത്തെ സംഭവവികാസങ്ങള്‍ മൂലം ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് സി. അച്ചുത മേനോന്‍. അധികാരത്തിന്റെ കൊട്ടാരക്കെട്ടുകളില്‍ നിന്നിറങ്ങി മൗനപഞ്ജരത്തില്‍ വസിച്ച അച്ചുതമേനോന്റെ ഓര്‍മ്മകളും നിരീക്ഷണങ്ങളും പകര്‍ത്തിയ പുസ്തമാണ് തെക്കുംഭാഗം മോഹനന്റെ അച്ചുതമേനോന്‍ മുഖംമൂടിയില്ലാതെ. അച്ചുതമേനോന്‍ തെക്കുംഭാഗം മോഹനന് എഴുതിയ കത്തുകളെ അധികരിച്ച് അദ്ദേഹം തയ്യാറാക്കിയതാണ് ഈ പുസ്തകം. അച്ചുതമേനോനും ഗ്രന്ഥകര്‍ത്താവും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ച പ്രധാന കാര്യങ്ങള്‍ വ്യത്യസ്തമായ വീക്ഷണ […]
The post മുഖംമൂടികളില്ലാത്ത അച്ചുതമേനോന്‍ appeared first on DC Books.