മലയാള സിനിമയില്‍ വസന്തകാലത്തിന്റെ സന്ദേശവാഹകരായിരുന്ന ഭരതന്‍, കെ.ജി. ജോര്‍ജ്, പി. പത്മരാജന്‍ എന്നിവരുടെ സഹയാത്രികനായിരുന്ന ചലച്ചിത്രകാരന്‍ മോഹന്റെ ഓര്‍മ്മകളുടെ പുസ്തകം ‘ഇളക്കങ്ങളും ഇടവേളകളും’ പ്രകാശിപ്പിക്കുന്നു. മോഹനുമായി അനുശ്രീ നടത്തിയ സംഭാഷണത്തെ അധികരിച്ചാണ് പുസതകം തയ്യാറാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 4ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശിപ്പിക്കും. വൈകുന്നേരം 5.30ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസിന് നല്‍കിക്കൊണ്ട് സി. രാധാകൃഷ്ണനാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. കെ.ജി. ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി. ആര്‍. ഓമനക്കുട്ടന്‍ പുസ്തകം പരിചയപ്പെടുത്തും. കെ. ബാലചന്ദ്രന്‍, ഡോ. […]
The post ‘ഇളക്കങ്ങളും ഇടവേളകളും’ പ്രകാശിപ്പിക്കുന്നു appeared first on DC Books.