പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ബാര്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അഴിമതിക്കേസുകളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സാധ്യമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കെ.എം. മാണിക്കെതിരെ കേസ് എടുക്കണോയെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുമായി കൂടിയാലോചിക്കെണ്ടന്നും കോടതി പറഞ്ഞു. നിലവില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണം വേണമെന്ന ആവശ്യവും ഡിവിഷന് ബെഞ്ച് തള്ളി. […]
The post ബാര്‍ കേസ്: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി appeared first on DC Books.