കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. കാസര്‍കോട് കുമ്പളയിലെ ഷിറിയ പാലത്തിന് സമീപം ഡിസംബര്‍ 5ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് അപകടസ്ഥലത്തിന് സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ അവിടെ നിന്നും ഒഴിപ്പിച്ചു. ഇതിലെയുള്ള വാഹനഗതാഗതവും സമീപത്തെ റെയില്‍വേ ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും നിരോധിച്ചിരുന്നു. ടാങ്കറില്‍ നിന്നും വാതകം ആദ്യം ചോര്‍ന്നിരുന്നു, പിന്നീട് ഇത് പൂര്‍ണമായും അടച്ചു. ട്രെയിന്‍ ഗതാഗം പിന്നീട് പുനസ്ഥാപിച്ചു. […]
The post കാസര്‍കോട് ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു appeared first on DC Books.