പുതുതലമുറയിലെ കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം തന്നെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചതാണ്. സമകാലീന ജീവിതത്തിന്റെ പരിച്ഛേദം എന്ന് വിശേഷിപ്പിക്കാവുന്ന ഏതാനും ഏച്ചിക്കാനം കഥകള്‍ സമാഹരിച്ച് 2013ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സമാഹാരമാണ് ശ്വാസം. ആഴ്ചകളോളം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്ന ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ചിലതൊക്കെ നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റു ചിലതൊക്കെ വീണ്ടെടുക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളവയില്‍ ഭൂരിഭാഗവും. ചിലവയിലാകട്ടെ, വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ എല്ലാം നഷ്ടപ്പെടുന്ന ചില കഥാപാത്രങ്ങളെയും […]
The post ഏച്ചിക്കാനത്തിന്റെ ‘ശ്വാസം’ രണ്ടാം പതിപ്പില്‍ appeared first on DC Books.