കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഏഴ് സൈനികരും മൂന്ന് പൊലീസുകാരും മൂന്ന് ഭീകരരുരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസംബര്‍ 5ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയാണ് വലിയ ആയുധ ശേഖരവുമായി ഭീകരര്‍ ഉറിയിലെത്തിയത്. ഏകദേശം അഞ്ച് പേര്‍ അടങ്ങുന്ന തീവ്രവാദി സംഘം സൈനിക പോസ്റ്റിനു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാര്‍ക്കു നേരെയാണ് ഭീകരര്‍ ആദ്യം […]
The post കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം appeared first on DC Books.