വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടി പ്രതിഷേധിച്ചു. സഭയ്ക്കകത്തെ പ്രതിഷേധത്തില്‍ മറ്റ് പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിനെ പിന്തുണച്ചു. മന്ത്രിയുടെ ക്ഷമാപണം സ്വീകരിച്ച് സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലും ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. […]
The post മന്ത്രിയുടെ പ്രസംഗം: കോണ്‍ഗ്രസ് എംപിമാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു appeared first on DC Books.