ഒരിടത്തൊരിടത്ത് ഒരു തട്ടാന്‍. അയാള്‍ക്ക് ഒരു തട്ടാത്തി… ഇരുവര്‍ക്കുമായി ഒരു തട്ടാത്തി പെണ്‍കുട്ടി. കുട്ടിയ്ക്ക് കെട്ടുപ്രായമായി. കെട്ടിച്ചയയ്ക്കാന്‍ പൊന്നുവേണം. അതിനെതാണു വഴി? പൊന്ന് കക്കുകയല്ലാത്തെ വേറെ വഴിയില്ല. തട്ടാന്‍ ഒരു കാക്കയായി വേഷം മാറി ആയിയിരം വീട്ടിലെ മൂപ്പന്റെ വീട്ടിലെത്തി. എന്നിട്ടോ? (തട്ടാത്തിപ്പെണ്ണിന്റെ കല്യാണം) സമ്പദ് സമൃദ്ധമായ ഏഴുകരയിലെ പോസ്റ്റ്മാനാണ് വളപ്പില്‍ ആനന്ദക്കുറുപ്പ്. മണിയോര്‍ഡറുകളും ഡ്രാഫ്റ്റുകളുമാണ് തപാല്‍ ഓഫീസില്‍ വന്നുകൊണ്ടിരുന്നവയില്‍ ഏറെയും. അവിടെ എന്നും മണിയോര്‍ഡര്‍ അന്വേഷിച്ചെത്തുന്ന വൃദ്ധനാണ് കണ്ണന്‍ മാസ്റ്റര്‍. ഒരിക്കലും അയാള്‍ പ്രതീക്ഷിച്ച മകന്റെ […]
The post ഫാന്റസിയും യാഥാര്‍ത്ഥ്യവും കോര്‍ത്തിണക്കിയ കഥകള്‍ appeared first on DC Books.