പക്ഷിപ്പനി പ്രതിരോധനിയന്ത്രണവുമായി ബന്ധപ്പെട്ട ദ്രുതകര്‍മ സംഘത്തിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഡിസംബര്‍ 6ന് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെവന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കലക്ടറേറ്റില്‍ കൂടിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. അവയെ സംസ്‌കരിച്ച സ്ഥലങ്ങളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇതിനായി പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് തളിച്ച് അണുനശീകരണം നടത്തും.ഇതിനായി 14 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ […]
The post പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു appeared first on DC Books.