ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മുടങ്ങി. ഡിസംബര്‍ 5ന് ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെയുള്ള മറ്റ് ഡിപ്പോകളിലെ ജീവനക്കാര്‍ അവധിയിലാണ്. ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്ന ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പയിലേക്കുള്ള സര്‍വീസുകളെ ഇത് ബാധിക്കില്ല. ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. […]
The post കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍: സര്‍വ്വീസുകള്‍ മുടങ്ങി appeared first on DC Books.