ജീവപ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ പ്രകാശിക്കുന്ന കവിതകളാണ് വിശ്വമഹാകവി ടാഗോര്‍ രചിച്ചിരിക്കുന്നത്. മനസ്സിന്റെ ആഴങ്ങളിലേക്ക് കടക്കുന്ന അവ കാറ്റായും വെളിച്ചമായും ആനന്ദം പകരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആത്മതേജസ്സ് ഉള്‍ക്കൊള്ളുന്ന ടാഗോര്‍ കവിത ധ്യാനാത്മകവും മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ്. വാക്കുകള്‍ ചേര്‍ത്തുവെച്ച് ചിത്രം വരയ്ക്കുകയും വര്‍ണ്ണങ്ങള്‍ സംയോജിപ്പിച്ച് കാവ്യസൃഷ്ടി നടത്തുകയും ചെയ്ത ടാഗോറിന്റെ സര്‍ഗ്ഗപ്രപഞ്ചം മലയാളികളില്‍ എത്തിക്കാന്‍ ഡി സി ബുക്‌സ് എന്നും ശ്രമിച്ചിട്ടുണ്ട്. ടാഗോര്‍ കൃതികള്‍, ടാഗോര്‍ കഥകള്‍ സമ്പൂര്‍ണ്ണം തുടങ്ങിയവയടക്കമുള്ള പുസ്തകങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് വായനക്കാര്‍ നല്‍കിയത്. ടാഗോറിന്റെ […]
The post വിശ്വമഹാകവിയുടെ 120 കവിതകള്‍ appeared first on DC Books.