ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാനാണ് പാക്ക് തീവ്രവാദികള്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലുണ്ടായ ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മോദി പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ ശ്രമത്തെ ധീരതയോടെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ ധീരന്മാരായ സൈനികര്‍ വളരെ വലിയ ത്യാഗമാണ് ചെയ്തതെന്നും മോദി പറഞ്ഞു. […]
The post ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാക്ക് തീവ്രവാദികള്‍ ശ്രമിക്കുന്നു: മോദി appeared first on DC Books.