പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍ മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്ക് നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ് നെറുകയില്‍ സിന്ദൂരം ചാര്‍ത്തി ഭഗവതി ചമ്രംപടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോട് പ്രാര്‍ത്ഥിച്ചു. ”ജാരന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍ പെടാതെ കാത്തുകൊള്ളണേ” സേതുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അസ്വസ്ഥമായ മനസ്സുകളിലാണ് പാണ്ഡവപുരം രൂപംകൊള്ളുന്നത്. വിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന പാണ്ഡവപുരം എന്ന നോവല്‍ മലയാളത്തില്‍ മുപ്പത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. […]
The post വായനയില്‍ പാണ്ഡവപുരം പിറന്നിട്ട് മുപ്പത്തഞ്ച് വര്‍ഷം appeared first on DC Books.