മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. അതാണ് മനുഷ്യാവകാശദിനം. രണ്ടാം ലോകയുദ്ധാനന്തരമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ചര്‍ച്ചചെയ്യാനും തുടങ്ങിയത്. മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകള്‍, ചരിത്രം, മൂല്യങ്ങള്‍, സംസ്കാരം തുടങ്ങി വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന ഒന്നായി പിന്നീട് ഈ പദം വികസിക്കുകയുണ്ടായി. ഇവ മനുഷ്യന്റെ മൗലികവും സാര്‍വദേശീയവും സാമാന്യവുമായ അവകാശങ്ങളായി കണക്കാക്കപ്പെടുന്നു. ജോണ്‍ ലോക്കിനെപ്പോലുള്ള യൂറോപ്യന്ചിന്തകര് മനുഷ്യന്റെ അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്ര്യം, മതവിശ്വാസങ്ങള്‍ക്കുള്ള അവകാശം, പീഡനം, അന്യായമായ അറസ്റ്റ്, അടിമത്തം എന്നിവയില്‍ നിന്നുള്ള മോചനം സ്വാതന്ത്ര്യം എന്നീ അവകാശങ്ങള്‍ക്കും […]
The post മനുഷ്യാവകാശദിനം appeared first on DC Books.