ഫാ. വടക്കന്‍ സ്മാരകപുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.പി. സുരേന്ദ്രന്‍, ജോസ് തളിയത്ത്, ജോയ് എം. മണ്ണൂര്‍, ജോര്‍ജ് ആലപ്പാട്ട്, ടി.ഐ. ആന്റോ എന്നിവരടങ്ങിയ സമിതിയാണു പുരസ്‌കാരനിര്‍ണയം നടത്തിയത്. ഡിസംബര്‍ 20 ന് രാവിലെ 10.30 ന് തൊയക്കാവ് തിരുഹൃദയ ദേവാലയ പാരിഷ് ഹാളില്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും.
The post പ്രൊഫ. എം.കെ. സാനുവിന് ഫാ. വടക്കന്‍ സ്മാരകപുരസ്‌കാരം appeared first on DC Books.