ബുദ്ധികൊണ്ട് നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിക്കുമ്പോള്‍ തന്നെ ഹൃദയം കൊണ്ട് അതിലെ മാനവികത തിരിച്ചറിഞ്ഞിരുന്നു ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍. ജനങ്ങളെ സംബന്ധിക്കുന്ന എന്തു വിഷയത്തിലും സധൈര്യം അഭിപ്രായം പ്രകടിപ്പിച്ച, പണ്ഡിതനായ അദ്ദേഹത്തിന്റെ ജീവിതം ഏതൊരു നിയമജ്ഞനും പാഠപുസ്തകമാണ്. നിയമത്തിന്റെയും സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും ജീവിക്കുന്ന ഇതിഹാസമെന്ന് വിഖ്യാതനായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിലൊക്കെ ഉപരിയായി അദ്ദേഹം ഒരു മനുഷ്യനായിരുന്നു. സംഭവബഹുലമായ ആ ജീവിതത്തിന്റെ ആഖ്യാനമാണ് ആത്മകഥ എന്ന അദ്ദേഹത്തിന്റെ ആത്മകഥ. ആത്മകഥയുടെ ഭരതവാക്യമായി തന്റെ ജീവിതത്തെ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇങ്ങനെ നിര്‍വ്വചിക്കുന്നു. ”സത്യമായും […]
The post വി.ആര്‍.കൃഷ്ണയ്യരുടെ ആത്മകഥ appeared first on DC Books.