പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമന്‍ തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബര്‍ 28ന് ജനിച്ചു. ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്‌കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലിക്കുചേര്‍ന്നു. നാടകത്തിലൂടെയാണ് എം.ജി. സോമന്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചത്. വ്യോമസേനയില്‍ ഒന്‍പതു വര്‍ഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. 1973ല്‍ പുറത്തിറങ്ങിയ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. […]
The post എം.ജി. സോമന്റെ ചരമവാര്‍ഷികദിനം appeared first on DC Books.