ഹിന്ദിപ്പാട്ടുകളുടെ ഈണങ്ങള്‍ക്കൊപ്പിച്ച് മലയാളത്തില്‍ വരികള്‍ ചമച്ചിരുന്ന കാലത്തുനിന്ന് മലയാളസിനിമാ സംഗീതത്തെ കൈ പിടിച്ചുയര്‍ത്തിയത് ബാബുരാജും കെ.രാഘവനും ദേവരാജനും ആയിരുന്നു. മലയാള സിനിമയുടെ സംഗീത ത്രയം എന്നുതന്നെ വിശേഷിപ്പിക്കാം ഇവരെ. വയലാര്‍ രാമവര്‍മയും പി.ഭാസ്‌കരനും ഇവരോടൊത്തുചേര്‍ന്നപ്പോള്‍ സിനിമാപ്പാട്ടുകള്‍ കവിതകളായി. എക്കാലത്തെയും സംഗീതാസ്വാദകര്‍ക്ക് മൂളാനായി അവയിന്നും അനശ്വരങ്ങളായി നിലകൊള്ളുന്നു. കാലപ്രവാഹത്തില്‍ ബാബുരാജും ദേവരാജനും നിത്യതയില്‍ ലയിച്ചെങ്കിലും തലശ്ശേരിയിലെ വീട്ടില്‍ 98 വയസ്സിന്റെ നിറവില്‍ കഴിയുകയാണ് രാഘവന്‍ മാസ്റ്റര്‍. കേരളസംഗീതനാടക അക്കാദമി പ്രത്യേക ഗുരുപൂജാ പുരസ്‌കാരം നല്‍കി മാസ്റ്ററെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ്. [...]
The post ഗുരുപൂജ സംഗീതപൂജ appeared first on DC Books.