മുതിര്‍ന്നവര്‍ക്കു വേണ്ടി എഴുതുന്നതിലും ബുദ്ധിമുട്ടേറിയ കര്‍മ്മമാണ് ബാലസാഹിത്യരചന. കുട്ടികളുടെ മനസ്സറിഞ്ഞ്, അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എഴുത്തുകാരനും ഒരു കുട്ടിയാകുമ്പോഴാണ് എല്ലായ്‌പോഴും മികച്ച ബാലസാഹിത്യകൃതികള്‍ പിറക്കുന്നത്. അത്തരത്തില്‍ മികച്ച ഒരുപാട് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ് സിപ്പി പള്ളിപ്പുറം. അദ്ദേഹത്തിന്റെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത കുട്ടിക്കവിതകളുടെ സമാഹാരമാണ് തിരഞ്ഞെടുത്ത ബാലകവിതകള്‍. നേഴ്‌സറി പാട്ടുകള്‍, കുട്ടിക്കവിതകള്‍, കഥാകവിതകള്‍, ഗണിത ഗാനങ്ങള്‍, അക്ഷര ഗാനങ്ങള്‍, കടങ്കവിതകള്‍, മാസപ്പാട്ടുകള്‍/ ആഴ്ചപ്പാട്ടുകള്‍, ഒറ്റശ്വാസപ്പാട്ടുകള്‍, കുസൃതിപ്പാട്ടുകള്‍, ദേശഭക്തി ഗാനങ്ങള്‍ തുടങ്ങി പത്ത് ഭാഗങ്ങളായി തിരിച്ചാണ് തിരഞ്ഞെടുത്ത ബാലകവിതകള്‍ സമാഹരിച്ചിരിക്കുന്നത്. വ്യത്യസ്തവും […]
The post തിരഞ്ഞെടുത്ത ബാലകവിതകള്‍ പ്രസിദ്ധീകരിച്ചു appeared first on DC Books.