പേമെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. പേമെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത നടപടി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടറിയേറ്റിനാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിക്കും. പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എന്തിനാണ് ജനങ്ങളില്‍നിന്നു ഒളിക്കുന്നത്. യോഗങ്ങളുടെ മിനിട്ട്‌സ് ലോകായുക്തയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേമെന്റ് സീറ്റ് വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ […]
The post പി.രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു appeared first on DC Books.