ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പ്രചാരണത്തിനു വേണ്ടിയുള്ള ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്നയാള്‍ പോലീസ് പിടിയില്‍. ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസാണ് പോലീസ് പിടിയിലായത്. ബാംഗ്ലൂരിലെ അയ്യപ്പ നഗറില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള ട്വിറ്റര്‍ അക്കൗണ്ട് ബംഗളൂരുവില്‍ നിന്നാണ് നിയന്ത്രിക്കുന്നതെന്ന വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടന്നത്. ബ്രിട്ടീഷ് വാര്‍ത്താ ചാനലായ ചാനല്‍-4 ന്യൂസ് ആണ് ഈ വിവരം വെളിപ്പെടുത്തിയത്. 17,800ലധികം ഫോളോവേഴ്‌സുള്ള ഐഎസിന്റെ […]
The post ഐസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍ appeared first on DC Books.