ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യാപാരസ്ഥാപനത്തിനുള്ളില്‍ അജ്ഞാത തോക്കുധാരി ബന്ദികളാക്കിയവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെയാണ് ബന്ദിയാക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. വിദേശകാര്യമന്ത്രാലയം ഓസ്‌ട്രേലിയയിലെ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇയാളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും പൊലീസ് ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഹൈക്കമ്മീഷണര്‍ അറിയിച്ചു. ബന്ദിയാക്കപ്പെട്ടിരിക്കുന്നയാള്‍ ആന്ധ്രാപ്രദേശുകാരനാണെന്നും സൂചനകളുണ്ട്. ഇതിനിടയില്‍ തോക്കുധാരി ബന്ദികളാക്കിയവരില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു. മൂന്ന് ഉപഭോക്താക്കളും കോഫീഷോപ്പിലെ രണ്ട് ജീവനക്കാരുമാണ് രക്ഷപ്പെട്ടത്. ഇവരെ വിട്ടയച്ചതാണോ എന്ന കാര്യവും […]
The post ഓസ്‌ട്രേലിയയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും appeared first on DC Books.