പഴയ നിയമസഭാ മന്ദിരം ഇനി സര്‍ക്കാര്‍ പരിപാടികള്‍ക്കുമാത്രം വിട്ടുനല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവായി. വിവിധ പരിപാടികള്‍ക്കായി സെക്രട്ടറിയേറ്റിനുള്ളിലുള്ള പഴയ നിയമസഭാ മന്ദിരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരേതര, സ്വകാര്യ സംഘടനകളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഏറെ കത്തുകള്‍ ലഭിച്ചിരുന്നു. പഴയ നിയമസഭാ മന്ദിരം സംരക്ഷിത സ്മാരകമാണെന്നതിനാലും ഇത് സെക്രട്ടേറിയറ്റിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ള കാരണത്താലും സ്വകാര്യ ചടങ്ങുകള്‍ക്കായി വിട്ടുനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പരിപാടികള്‍ക്കും മാത്രമായിരിക്കും പഴയ മന്ദിരം ഇനി മുതല്‍ ലഭ്യമാക്കുക.
The post പഴയ നിയമസഭാ മന്ദിരം ഇനി സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രം appeared first on DC Books.