വെറുമൊരു കഥാകാരനായിരുന്നില്ല പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ്. ജീവിതസന്ദേശ പ്രചാരണമാണ് തന്റെ കൃതികളിലൂടെ അദ്ദേഹം നടത്തിയത്. സൂക്ഷ്മ നിരീക്ഷണവും വിദഗ്ധ വര്‍ണ്ണനയും കാവ്യഭാഷയും എല്ലാം അതിനദ്ദേഹത്തെ സഹായിക്കുകയായിരുന്നു. സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, രാച്ചിയമ്മ തുടങ്ങി അദ്ദേഹത്തിന്റെ നോവലുകളും കഥകളും എല്ലാം ഈ സത്യത്തെ ഉദ്‌ഘോഷിക്കുന്നു. ഉറൂബിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2015. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഉറൂബ് അര്‍ഹിക്കുന്ന പഠനമനനങ്ങളിലൂടെയുള്ള അംഗീകാരവും ആരാധനയും അദ്ദേഹത്തിന് ഇനിയും ലഭിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ഒരു ശ്രമമാണ് ഉറൂബുപഠനങ്ങള്‍ എന്ന പുസ്തകം. പി.കെ.പരമേശ്വരന്‍ […]
The post ഉറൂബിനെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.