മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീക് അഹമ്മദ് 1961 ഡിസംബര്‍ 17 ന് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ് ഗാനരചനയിലേക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു. ‘തോരാമഴ‘, ‘സ്വപ്നവാങ്മൂലം’, ‘പാറയില്‍ പണിഞ്ഞത്’, […]
The post റഫീക് അഹമ്മദിന്റെ ജന്മദിനം appeared first on DC Books.