സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ സോളാര്‍ കമ്മിഷന്‍ തീരുമാനം. ആരോപണം ഉയര്‍ന്ന സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ള എംപിമാര്‍ എംഎല്‍എമാര്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. ഇവര്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിനെയും വിസ്തരിക്കാന്‍ സോളാര്‍ കമ്മിഷന്‍ തീരുമാനിച്ചു. നിയമസഭയ്ക്ക് അകത്തു പുറത്തും ആരോപണം ഉന്നയിച്ച എംഎല്‍എമാരേയും വിസ്തരിക്കും. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കാനും തീരുമാനമായി. എന്നാല്‍ ആരില്‍നിന്നെല്ലാം തെളിവെടുക്കുമെന്നുള്ള വിശദമായ സാക്ഷിപ്പട്ടിക തയാറാക്കിയിട്ടില്ല. […]
The post സോളാര്‍ കേസില്‍ മുഖ്യമന്ത്രിയില്‍ നിന്ന് തെളിവെടുക്കും appeared first on DC Books.