ഡല്‍ഹി പെണ്‍കുട്ടിക്ക് യു.എസില്‍ നിന്ന് രാജ്യാന്തര ധീരതാ പുരസ്‌കാരം. കൂട്ടമാനഭംഗത്തിനിരയായിട്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും നടത്തിയ ശ്രമിച്ചതിനാണ് ഇന്റര്‍ നാഷണല്‍ വിമണ്‍ ഓഫ് കറേജ് പുരസ്‌കാരം നല്‍കി യു.എസ് ഡല്‍ഹി പെണ്‍കുട്ടിയെ ആദരിച്ചത്. മരണത്തിന് കീഴടങ്ങിയെങ്കിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹനവും നീതിക്കുവേണ്ടി പോരാടാനുള്ള ദൃഢ നിശ്ചയവും അവളുടെ കുടുംബത്തിന്റെ ധൈര്യവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് പ്രേരണയായെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. [...]
The post ഡല്‍ഹി പെണ്‍കുട്ടിക്ക് യു.എസിന്റ ധീരതാ പുരസ്‌കാരം appeared first on DC Books.