മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തില്‍ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും മദ്യനയത്തിലെ മാറ്റങ്ങളെ പിന്തുണച്ചു. മദ്യനയത്തില്‍ വരുത്തിയ പ്രായോഗിക മാറ്റങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകേണ്ടതില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്. സുധീരന്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് എംഎല്‍എമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാവരേയും മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ സുധീരന്‍ ശ്രമിക്കുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. അണികളുടെ വികാരം മാനിക്കാതെ സുധീരന്‍ തീരുമാനങ്ങളെടുക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. […]
The post മദ്യനയത്തിലെ മാറ്റങ്ങള്‍ക്ക് എംഎല്‍എമാരുടെ പിന്തുണ appeared first on DC Books.