മാല്‍ഗുഡി എന്ന സാങ്കല്പിക ദക്ഷിണേന്ത്യന്‍ ഗ്രാമവും അവിടുത്തെ മനുഷ്യരും സാഹിത്യഭൂപടത്തില്‍ ഇടം പിടിച്ചിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1943ന്റെ തുടക്കത്തില്‍ പുറത്തുവന്ന മാല്‍ഗുഡി ഡേയ്‌സിന്റെ തുടര്‍ച്ചയായി ആര്‍.കെ.നാരായണ്‍ എഴുതിയ പല രചനകളിലും മാല്‍ഗുഡി കടന്നുവന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും മാല്‍ഗുഡിയുടെ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അതില്‍നിന്ന് ടി.വി സീരിയലുകള്‍ ഉണ്ടായി. 2009ല്‍ മാല്‍ഗുഡി ദിനങ്ങള്‍ എന്നപേരില്‍ മലയാളികളെ തേടിയും ആര്‍.കെ.നാരായണിന്റെ വിഖ്യാതകൃതി എത്തി. പ്രസിദ്ധപ്പെടുത്തി മൂന്നര വര്‍ഷത്തിനുള്ളില്‍ മാല്‍ഗുഡി ദിനങ്ങളുടെ ഏഴാം പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. [...]
The post 70 മാല്‍ഗുഡി വര്‍ഷങ്ങള്‍ appeared first on DC Books.