നാടോടികള്‍ എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിന്റെ ബോളീവുഡ് റീമേക്കായ രംഗ്‌രസ്സിനെത്തുടര്‍ന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയുടെ നിറവില്‍ പൂര്‍ത്തിയാകുന്ന ത്രില്ലറായിരിക്കും. മാര്‍ച്ച് 21ന് റിലീസാകുന്ന രംഗ്‌രസ്സിനുവേണ്ടി തിരക്കഥയൊരുക്കിയ മുഷ്താഖ് ഷെയ്ക്ക് ആണ് പുതിയ ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. റീമേക്ക് ആയിരിക്കില്ല ഇതെന്ന് മുഷ്താഖ് അറിയിച്ചു. പ്രിയനും താനും ഒരു ത്രില്ലര്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നും ഇപ്പോള്‍ അതിനു പറ്റിയ സാഹചര്യമാണെന്നും മുഷ്താഖ് പറഞ്ഞു. താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും തിരക്കഥ മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. [...]
The post കോമഡി ത്രില്ലറുമായി പ്രിയദര്‍ശന്‍ appeared first on DC Books.