കേരള സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യലോബിക്കെതിരെ നീങ്ങുന്ന സര്‍ക്കാരാണിതെന്ന് പറഞ്ഞ അദ്ദേഹം മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നും പറഞ്ഞു. മദ്യനയത്തില്‍ ഇപ്പോള്‍ വരുത്തിയത് പ്രായോഗിക മാറ്റങ്ങളാണ്. ഞായറാഴ്ച ഡ്രൈ ഡേ എന്നത് എടുത്തു കളഞ്ഞ നടപടിക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമില്ലാത്തപ്പോള്‍ ജനങ്ങള്‍ കൂടെയുണ്ടാകില്ലെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റേത് പൊതുപ്രസ്താവനയാണെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും […]
The post സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന പ്രചാരണം തെറ്റ് : മുഖ്യമന്ത്രി appeared first on DC Books.