രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച എഞ്ചിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകണമെങ്കില്‍ റെയില്‍വെയുടെ വികസനത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. നിലവില്‍ റോഡുകള്‍ക്കും പാവപ്പെട്ടവരുടെ ആശുപത്രികള്‍ക്കും വേണ്ട പണം റെയില്‍വെയെ നിലനിര്‍ത്താനായി വക മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറണമെന്നും മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെയില്‍വെ ഒരു ഗതാഗത മാര്‍ഗം മാത്രമല്ല, രാജ്യത്തിന്റെ […]
The post റെയില്‍വെയെ സ്വകാര്യവത്കരിക്കില്ല: നരേന്ദ്ര മോദി appeared first on DC Books.