ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രക്കിടയില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുന:രാരംഭിച്ചു. ഇന്തോനേഷ്യയും സിംഗപ്പൂരും സംയുക്തമായി ജാവ കടലിടുക്കിലെ ബെലിതുങ്ങ് ദ്വീപിന് സമീപമാണ് തിരച്ചില്‍ നടത്തുന്നത്. വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ നടത്തിയ തിരച്ചില്‍ ഇരുട്ട് കനത്തതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ കപ്പലുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ രാത്രിയും തുടരുകയായിരുന്നു. ഡിസംബര്‍ 28ന് പുലര്‍ച്ചെ മലേഷ്യന്‍ സമയം 5.20നാണ് ഇന്തോനേഷ്യയിലെ സുരാബായ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമടക്കം 162പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം […]
The post കാണാതായ എയര്‍ ഏഷ്യ വിമാനത്തിനായി തിരച്ചില്‍ പുന:രാരംഭിച്ചു appeared first on DC Books.