ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ് ‘റഫീഖ് അഹമ്മദിന്റെ കവിതകള്‍’ എന്ന സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സച്ചിദാനന്ദന്‍, പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള, ഡോ. ഇ.വി. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. മഹാകവി ജിയുടെ 37-ാം ചരമവാര്‍ഷികമായ ഫെബ്രുവരി രണ്ടിന് എറണാകുളം മാഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി റഫീഖ് അഹമ്മദിന് പുരസ്‌കാരം സമ്മാനിക്കും.
The post റഫീഖ് അഹമ്മദിന് ഓടക്കുഴല്‍ അവാര്‍ഡ് appeared first on DC Books.