മോശമായ വസ്ത്രം ധരിച്ച് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ അനുഷ്‌കയ്ക്കും പ്രിയാമണിയ്ക്കും എതിരെ പോലീസ് കേസ്. ഹൈദരാബാദില്‍ മല്‍ക്കാജ്ഗിരി പോലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിരിക്കുന്നത്. ചണ്ഡി എന്ന തെലുങ്ക് സിനിമയില്‍ ആഭാസകരമായ ഉടയാടകളണിഞ്ഞ് പ്രത്യക്ഷപ്പെട്ടതാണ് ഇരുവര്‍ക്കും പുലിവാലായിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്ത്കനായ സുബുദ്ധിയാണ് നടിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമയിലും പോസ്റ്ററിലും നിറയുന്ന അല്പവസ്ത്ര ധാരിണികളായ അനുഷ്‌കയും പ്രിയാമണിയും സമൂഹത്തെക്കൂടി ചീത്തയാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. സമീപകാലത്ത് ഗ്ലാമര്‍ നടിമാര്‍ക്കെതിരെയുള്ള ഇത്തരം പരാതികള്‍ വര്‍ദ്ധിച്ചുവരികയാണ്. ഡര്‍ട്ടി പിക്ചറിന്റെ പോസ്റ്ററില്‍ വിദ്യാബാലനും മാറ്റിനിയുടെ പോസ്റ്ററിന്റെ [...]
The post ഹോട്ട് അനുഷ്‌കയ്ക്കും പ്രിയാമണിയ്ക്കും എതിരെ കേസ് appeared first on DC Books.