ഇന്ത്യയുടെ കലാചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തിക്കൊണ്ട് മുസിരിസ് ബിനാലെ 13-3-13 ന് പലതായി പിരിയും. മട്ടാഞ്ചേരിയുടെ ചുമരുകളിലെ ഗ്രാഫിറ്റികള്‍ ചുമരെഴുത്തുകള്‍ക്ക് വഴിമാറും. മട്ടാഞ്ചേരി അതിന്റെ പഴയനിറങ്ങള്‍ സ്വയമെടുത്ത്് അണിയും. മാഞ്ഞുപോവുന്ന ഓര്‍മ്മകള്‍പോലെ ചില നിറപ്പൊട്ടുകള്‍ അവിടവിടെ ശേഷിച്ചേക്കാം. സമീപകാലചരിത്രത്തില്‍ കേട്ടുശീലിക്കാത്തവിധം അഭിശപ്തമായ വാക്കുകള്‍ കേട്ടുകൊണ്ടാണ് ബിനാലെ എന്ന കലാപ്രദര്‍ശനത്തിന് സംഘാടകര്‍ 12-12-12 ന് വാതില്‍ തുറന്നിട്ടത്. മലയാളത്തിന്റെ കലാസ്വാദനത്തിന് അപരിചിതമായ ഈ വന്‍പ്രദര്‍ശനത്തെക്കുറിച്ച് ബോധവാന്മാരാക്കാനും വിമര്‍ശിക്കാനും ആനുകാലികങ്ങള്‍ക്ക്് ഒരുപാട് പാടുപെടേണ്ടിവന്നു. സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രൊഫൈലുകള്‍ സൃഷ്ടിച്ചും അല്ലാതെയും പലതരത്തിലുള്ള സംവാദങ്ങളും [...]
The post ജീവിതത്തിലും കലയിലും ആലോചിക്കാവുന്ന ബദലുകള്‍ appeared first on DC Books.