പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയ ബൃഹദ് ഗ്രന്ഥാവലിയാണ് 18 പുരാണങ്ങള്‍. സംസ്‌കൃത ഭാഷയിലെ അനശ്വര നിക്ഷേപങ്ങളായ മഹാപുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത് മലയാളത്തിലാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്. ഒരു വ്യാഴവട്ടക്കാലമായുള്ള ഡി സി ബുക്‌സിന്റെ ശ്രമഫലമായി പ്രസിദ്ധീകരിച്ച 18 പുരാണങ്ങളെ ആസ്പദമാക്കി ‘മഹാപുരാണസമീക്ഷ’ എന്ന പേരില്‍ മഹാപുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല സംസ്‌കൃത സാഹിത്യവിഭാഗത്തിന്റെ സഹകരണത്തോടെ 2015 ജനുവരി 2 മുതല്‍ 23 വെരെ കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയിലാണ് ചര്‍ച്ച. ജനുവരി 2 വൈകീട്ട് […]
The post 18 പുരാണങ്ങളെ ആസ്പദമാക്കി മഹാപുസ്തകചര്‍ച്ച appeared first on DC Books.