മദ്യനയത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ താന്‍ ഒറ്റപ്പെട്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വലിയൊരു സമൂഹം തനിക്കു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന വ്യാഖ്യാനം ശരിയല്ല. കച്ചവട താല്‍പര്യമുള്ള ചിലരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്. ഗുരുദര്‍ശനം പ്രചരിപ്പിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെയാണ് ദുഷ്പ്രചരണം നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു. […]
The post മദ്യനയത്തിന്റെ പേരില്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് സുധീരന്‍ appeared first on DC Books.