മരണം എന്ന സത്യത്തെ തിരിച്ചറിയാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. പക്‌ഷെ സാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങള്‍ക്കൊന്നും മൃത്യുവിനെ ജയിക്കാന്‍ അവനെ പ്രാപ്തനാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അമരത്വം എന്ന സ്വപ്നം പൂവണിഞ്ഞാലോ? ഈ ആശയത്തെ മുന്‍ നിര്‍ത്തി അമിതാവ് ഘോഷ് രചിച്ച നോവലാണ് കല്‍ക്കത്ത ക്രോമസോം. മികച്ച ശാസ്ത്രനോവലിനുള്ള ആര്‍തര്‍ സി ക്ലാര്‍ക്ക് പുരസ്‌കാരം നേടിയ ഈ നോവലിന്റെ മലയാളപരിഭാഷ ഇപ്പോള്‍ പുറത്തിറങ്ങി. അമിതാവ് ഘോഷിന്റെ അതിശക്തമായ ഭാവനയില്‍ മനുഷ്യന് അമരത്വം നല്‍കുന്ന ക്രോമസോം നിലകൊള്ളുന്നത് പ്രത്യുല്പാദനശേഷിയില്ലാത്ത ഒരു കോശകലയിലാണ്. […]
The post കല്‍ക്കത്ത ക്രോമസോം മലയാളത്തില്‍ appeared first on DC Books.