കണ്ണൂരിലെ നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. 24-ാം മൈല്‍ ചെക്കേഴിയിലെ ന്യൂ ഭാരത് സ്‌റ്റോണ്‍ ക്രഷറിന് നേരെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ഓഫിസ് മുറി അടിച്ചുതകര്‍ത്ത ആക്രമികള്‍ മുറിക്ക് തീയിട്ടു. അഞ്ചംഗ സംഘം പട്ടാള യൂണിഫോമിലെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ ആദ്യം ബന്ധിയാക്കി. ആക്രമണത്തിന് ശേഷം ഓഫിസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ കവര്‍ന്നു. ജനുവരി 2ന് രാവിലെ ഏഴുമണിയോടെ മാത്രമാണ് […]
The post കണ്ണൂരില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം appeared first on DC Books.