ന്യായാന്യായങ്ങളെ തുലാസ്സില്‍ തൂക്കിയളന്ന ഒരു ന്യായാധിപന്റെ വിചാരണാവിചാരങ്ങളാണ് ജസ്റ്റീസ് കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ സോളമന്റെ തേനീച്ചകള്‍. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ച ജസ്റ്റീസ് കെ.ടി.തോമസ് തന്റെ അഭിഭാഷക ജീവിതത്തിലെയും ന്യായാധിപ ജീവിതത്തിലെയും അനുഭവങ്ങള്‍ അയവിറക്കുകയാണ് ഈ പുസ്തകത്തിലൂടെ. നീതിയും അവകാശവും ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന നീതിപീഠത്തിന്റെ മനസ്സ് ഈ പുസ്തകത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. ന്യായപീഠത്തിലെത്തുന്നതിനു മുമ്പ്, അഭിഭാഷകനായിരുന്ന കാലത്തെ അനുഭവങ്ങള്‍ സംഗ്രഹിച്ച് കെ.ടി.തോമസ് രചിച്ച ഗ്രന്ഥമാണ് ന്യായപീഠത്തിലെത്തും മുമ്പ്. അതിനുശേഷമാണ് സുദീര്‍ഘമായ തന്റെ ന്യായാധിപ ജീവിതത്തിലെ […]
The post അഞ്ചാം പതിപ്പില്‍ സോളമന്റെ തേനീച്ചകള്‍ appeared first on DC Books.