മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം ബാലചന്ദ്രമേനോന്. അദ്ദേഹത്തിന്റെ ‘ഇത്തിരിനേരം ഒത്തിരികാര്യം‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ സ്മാരക സമിതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടന്റെ എട്ടാം ചരമവാര്‍ഷികദിനമായ ജനവരി 20ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.
The post ബാലചന്ദ്രമേനോന് കോഴിക്കോടന്‍ പുരസ്‌കാരം appeared first on DC Books.