പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. എന്നാല്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലൂടെ അതിന് അനുയോജ്യമായ സാഹചര്യമല്ല ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസമായി അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് രാജ്‌നാഥ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്‍ ഇന്ത്യയുടെ അയല്‍രാജ്യമാണ്. നമ്മുടെ അയല്‍പക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. വെടിനിര്‍ത്തല്‍ ലംഘനം തുടരാതിരിക്കാന്‍ പാക്കിസ്ഥാന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ ആക്രമണത്തിനെതിരെ പാക്കിസ്ഥാന്‍ പ്രതികരിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ […]
The post പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് : രാജ്‌നാഥ് സിങ്ങ് appeared first on DC Books.