‘കര്‍ണ്ണാടകസംഗീതകാരന്‍മാര്‍‘ എന്ന പുസ്തകം കര്‍ണ്ണാടകസംഗീതലോകത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയാണ്. അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇതിലെ ഓരോ ലേഖനവും. കര്‍ണ്ണാടകസംഗീതത്തില്‍ ആഴത്തില്‍ അറിവുള്ള ഒരാളിനുമാത്രം കഴിയുന്നതാണ് ഇത്. രമേശ് ഗോപാലകൃഷ്ണന് സംഗീതാഭിരുചിയും അറിവും വേണ്ടുവോളമുണ്ടെന്ന് ഈ ലേഖനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. പ്രസന്നമാണ് ഈ പ്രതിപാദനം. ആകാശത്തോളം മുട്ടിനില്ക്കുന്ന വലിയ ഒരു മാളികയ്ക്കകത്തെ വിസ്മയങ്ങള്‍ കാണിച്ചുതരുംവിധമാണ് കര്‍ണ്ണാടകസംഗീതലോകത്തിലെ അമരന്മാരായ സംഗീതജ്ഞന്മാരെ പുസ്തകം പരിചയപ്പെടുത്തുന്നത്. അതാകട്ടെ അതിസൂക്ഷ്മമായ ശ്രദ്ധയോടും. കര്‍ണ്ണാടകസംഗീത പ്രപഞ്ചത്തിലെ ഇരുപത്തിനാലോളം വാഗ്ഗേയകാരന്മാരുടെ സംഗീതത്തെയും ജീവിതത്തെയും ആരാധനാപൂര്‍വം താലോലിച്ചും പരിലാളിച്ചും ഗ്രന്ഥകാരന്‍ [...]
↧