കതിവനൂര്‍ വീരനെന്ന് നാടെങ്ങും അറിയപ്പെടുകയും ദൈവ പരിവേഷം കിട്ടി തെയ്യമൂര്‍ത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന മന്ദപ്പന്‍ എന്ന വീരയോദ്ധാവിന്റെ കഥപറയുന്ന നോവലാണ് എന്‍ പ്രഭാകരന്റെ ഏഴിനും മീതെ. എന്നാല്‍ ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടു നിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പന്‍ എന്ന വെറുമൊരു മനുഷ്യന്റെ കഥയാണ് നോവലില്‍ കൂടി എന്‍ പ്രഭാകരന്‍ പറയുന്നത്. മാങ്ങാട്ട് കുമാരച്ചന്റെയും ചക്കിയമ്മയുടേയും മകനായാണ് മന്ദപ്പന്‍ ജനിച്ചത്. കുട്ടിയായിരുന്നരപ്പോള്‍ തന്നെ വീരനായി അറിയപ്പെട്ട മന്ദപ്പന്‍ വീട്ടുകാരോട് പിണങ്ങി വീടുവിട്ട് കുടകിലെ മലയിലേക്ക് യാത്രയാകുന്നു. കതിവനൂരിലെത്തുന്ന മന്ദപ്പന്‍ […]
The post കതിവനൂര്‍ വീരനെന്ന് പുകള്‍പെറ്റ മന്ദപ്പന്‍ appeared first on DC Books.